
ഒരു ആമുഗം ഇല്ലാതെ തന്നെ ഞാന്‍ എഴുതിതുടങ്ങുകയാണ്.എഗാന്തതയുടെയും ആത്മ സങ്കര്‍ഷതിന്റെയും ഇ ദിനങ്ങളില്‍ എന്‍റെ തൂലിക ചലിപ്പിക്കാന്‍ എനിക്ക് ശക്തി തന്ന അല്ലാഹുവിനോട് (allah) നന്ദി പറയുന്നതോദ് ഒപ്പം ഇങ്ങനെ ഒരു ഇടം തന്ന ഇതിന്‍റെ (Blogger Team) അനിയരപ്രവര്തകര്‍ക്കും ആദ്യമായി നന്ദി രേഘപെടുതുന്നു..
എന്‍റെ ജീവിതത്തില്‍ സംഭവിച്ചതും സംബെവിച്ചുകൊണ്ടിരിക്കുന്നതുമായ ചില പച്ചയായ സത്യങ്ങള്‍ ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന എന്‍റെ സുഹുര്തുക്കളെ (friends) ഒരു നേര്‍ത്ത വെളിച്ചത്തിന്‍റെ മുന്നില്ലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുകയാണ്. ഒരു സാധാരണ കുടുംബത്തില്‍ ആറ്മക്കളില്‍ രണ്ടാമനായി ജനിച്ച ഞാന്‍ ജന്മംകൊണ്ട് മുസല്മാനാനും (muslim) അധിലുഭരി (മുഹമെദ് നബി (s)റസൂല്‍ കുടുംബ പരമ്പരയിലെ ഒരു കണ്ണിയാകാന്‍ സാധിച്ചധും ഒരു നിയോകം മാത്രം. ജന്മം തുടക്കതെയും മരണം അവസാനത്തെയും നിര്‍വജിക്കുംബ്ബോള്‍ ഇതിനിടയില്‍ ലഭിക്കുന്ന ഒരു ഇടവേള മാത്രമാണ് ജീവിതം. കപട സാധാചാര ജീവിതത്തെയും ആചാരങ്ങളെയും അനാവരണം ചെയ്ത് ജീവിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ യുവജനതയില്‍ ഉള്‍പെടാന്‍ ആഗ്രഹമില്ലെങ്ങിലും എങ്ങനേയോ അകപെട്ടുപോകുന്ന ഞാന്‍ നല്ലതോ ഹീനമോ ആയ എന്‍റെ ജീവിതക്രമത്തിലെ പ്രവര്‍ത്തികളെല്ലാം സോഥന്ത്രപൂര്‍വമായാണ് നിര്‍വഹിച്ചിട്ടുള്ളത്.ആയതിനാല്‍ തന്നെ ആരുടേയും സോഥന്ത്രത്തില്‍ കൈകടത്തിയിട്ടുമില്ല. പുഞ്ചിരിയെ ഇഷ്ട്ടപെടുന്ന ഞാന്‍ ഒരു നേര്‍ത്ത പുഞ്ചിരിയോടുകൂടി ആയിരിക്കണം നിങ്ങള്‍ ഇത് വായിക്കാന്‍. ഇതുപറയാന്‍ കാരണം വിഷാധവും വ്യസനവും ജാവിതത്തില്‍ എന്നെപ്പോലെ നിങ്ങള്‍ക്കും അനുബവപ്പെടാരുണ്ടല്ലോ.. എന്നാല്‍ ഒന്നോര്‍ത്തുകൊള്ളുക , ഇവയ്ക്ക് രണ്ടിനും ഉത്തമമായതും അനുയോജ്യമായതുമായ ഒരുമരുന്നും ചികിത്സയും ഉള്ളു. അതാണ് ചിരി, എന്നാല്‍ ചിരിക്കുംബ്ബോള്‍ ഒന്നുക്കുടി ശ്രദ്ധിക്കുക. നിങ്ങളുടെ ചിരി ഈ സഹോദരനെ വ്രണപെടുത്തുന്ന രീതിയിലോ ആയിരിക്കരുതെന്നു മാത്രം. വായനയുടെ അവസാനം ഒരുപക്ഷെ എന്‍റെ നിഷ്കലങ്ങരായ ചില സുഹുര്തുക്കള്‍ അവരുടെ മുഖം പുഞ്ചിരിയെ അപ്രത്യക്ഷമാക്കി പകരം മുഖം കറുപ്പിച്ചു അവഷാനിപ്പിക്കുമായിരിക്കാം.. ഏതായാലും രണ്ടിലെതെങ്ങിലും ഒന്നിന് തയ്യാരായിനില്കുന്നവര്‍ക്ക് മുന്നില്‍ ഞാന്‍ തുടങ്ങാം...
ഇന്ന് എന്‍റെ ജന്മദിനമാണ്. എവിടേ തുടങ്ങണം എന്ന് എനിക്ക് അറിയില്ല , എങ്കിലും തുടങ്ങുകയാണ് ഒരു ജനനത്തിനു എത്ര ആയുസ് ഉണ്ട് എന്ന് ധൈവതിനല്ലാതേ ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എന്നാല്‍ നമുക്ക് ജന്മം നല്‍കിയ ദൈവത്തോട് ഉള്ള നമ്മുടെ ആരാധന വേണ്ട വിധത്തില്‍ നാം ഓരോരുത്തരും ചെയ്യുന്നുണ്ടോ എന്ന് ചിന്ധിക്കേണ്ടിയിരിക്കുന്നു. ഇതുവായിക്കുന്ന എന്‍റെ ചിലസുഹുര്തുക്കള്‍ (ചിലസുഹുര്തുക്കള്‍ എന്ന് പറഞ്ഞത് എന്നെ നന്നായി അറിയുന്നവര്‍ എന്നര്‍ത്ഥം) ചിന്തിക്കുന്നുണ്ടാവും,ഇവന്ക്ക് വട്ടായോ (മലപ്പുറം രീതിയില്‍ ) അതോ ഇവന്‍ നന്നായോ എന്നെല്ലാം. എന്നാല്‍ അവര്‍ ചിന്ദിക്കുനത് പോലെ ഒന്നും ആയിട്ടില്ലെങ്ങിലും എന്തോ ചില മാറ്റങ്ങള്‍ എന്നില്‍ ഉണ്ടാകുന്നുണ്ട് എന്നുള്ളത് എനിക്കും തോന്നിതുടങ്ങിയിട്ടുണ്ട്. ഒരുപക്ഷെ തോന്നലുകള്‍ മാത്രമായിരിക്കാം അല്ലെങ്ങില്‍ ഞാന്‍ ഒരു പ്രവസിയാകുന്നതിന്റെ ജല്പനങ്ങള്‍ ആയിരിക്കാം. ഏതായാലും ഇത്തരം മാറ്റങ്ങള്‍ തുടങ്ങുന്നത് ഇവിടെയാണ്.
തികച്ചും അപ്പ്രദീക്ഷിതമായ ഒരു യാത്ര . ഈ നാട്ടിലേക്കുള്ള ( Qatar ) യാത്ര ആഗ്രഹിച്ചതല്ലയിരുന്നു,ആഗ്രഹിച്ചതല്ല എന്നതുകൊണ്ട് ഇഷ്ടമില്ല എന്നല്ല.പ്രവാസികളുടെ ഒട്ടപെടലിന്റെയും ഏകാന്തതയുടെയും അവ സമ്മാനിക്കുന്ന വിഷാധങ്ങളുടെയും ഇടയില്‍ സമ്മാനമായി അല്ലെങ്ങില്‍ സംഭാദ്യമായി കിട്ടുന്ന രോഗക്രസ്തമായ ശരീരവും. ഈ അവസ്ഥകളെ കണ്ടും കെട്ടും അറിഞ്ഞിരുന്ന ഞാന്‍ ജനിച്ച നാട്ടില്‍ എന്തെങ്ങിലും ജോലി ചെയ്തു ജീവിക്കാനായിരുന്നു ആഗ്രഹം. ഏതൊരു പ്രവസിയെപോലെ തന്നെ ജനിച്ചനാട്ടില്‍ ജീവിക്കാന്‍, അല്ലെങ്ങില്‍ ജോലി ചെയ്ത കുടുംബ്ബം പോറ്റാന്‍ നിവിര്‍ത്തിയില്ലതത്കൊന്ദ് ഞാനും ഈ യാത്രക്ക് തയ്യാറായത്.
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എന്ന ബട്ജെറ്റ് വിമാനത്തില്‍ രണ്ടായിരത്തി ഒന്ബത് വര്‍ഷം ജൂലൈ മാസത്തില്‍ ആയിരുന്നു ആ യാത്രയുടെ തുടക്കം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും രാത്രിയാണ് വിമാനം പുറപ്പെടുന്നത്.ബോഡിംഗ് പാസ് കിട്ടി പുറപ്പെടാനുള്ള വിളിയും കാത്ത് ഇരുക്കുകയാണ് , ആദ്യ വിമാന യാത്ര എന്നത്കൊണ്ട് തെന്നെ അധിനുള്ളില്‍ അനുഭവിക്കാന്‍ പോകുന്ന സുഗസൌകര്യങ്ങല്ലേ കുറിച്ചായിരുന്നു എന്‍റെ ചിന്തകള്‍ മുയുവനും. പുറപ്പെടാനുള്ള സമയം അടുത്തുവരുന്നു, ഞാന്‍ എന്‍റെ വിമാനത്തില്‍ യാത്ര ചെയ്യുന്ന ഒരാളെ പരിജയപെട്ടിരുന്നു, അദ്ദേഹവും എന്നെ പോലെ ആദ്യ യാത്രയാണ് , ഞങ്ങള്‍ ഷംസാരിചിരിക്കുന്ന സമയത്ത് പിറകില്‍നിന്നും ചില ഒച്ചപാടുകള്‍ കേട്ടു, തിരിഞ്ഞുനോക്കിയപ്പോള്‍ കുറച്ചുആളുകള്‍ ബഹളംവേക്കുന്നു കാര്യം എന്താണെന്നു പിടികിട്ടിക്കിയില്ല, ഞാന്‍ എന്‍റെ കൊടെയുള്ള സുഹുര്‍ത്തിന്റെ മുഖത് നോക്കി, എന്നെപോലെതന്നെ അയാളുടെയും മുഖത്തും ഭയത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടു, ഞങ്ങള്‍ മറ്റുള്ളവരോട് കാര്യങ്ങള്‍ അന്നെക്ഷിച്ചു, പക്ഷെ അവര്‍ അത് വളരെ നിസാരസോരത്തില്‍ പറഞ്ഞു ''ഇത് ഇവിടെ എന്നും പധിവാണ് ''. പക്ഷെ എനിക്കിത് ആധ്യമയിട്ടനല്ലോ.. ബഹളം വെക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു, ഞാന്‍ എന്‍റെ ലഗജും പിടിച്ചു ഇരിപ്പിടത്തില്‍ ഇരിന്നു. ഒടുവില്‍ കാര്യം പിടികിട്ടി,എവെനിങ്ങില്‍ പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനത്രേ അവരെല്ലാം , വിമനംഗലെല്ലാം വളരെ വൈകിയാണ് പുരപെടുന്നതത്രെ, അതില്‍ രോസകുലരയവര്‍ ആണ് അവരെല്ലാം, ഒടുവില്‍ ഒരു ജീവനക്കാര്‍ വന്ന് അവര്‍ക്കെല്ലാം ഓരോ ഭക്ഷണപൊതികള്‍ കൊടുത്തു അവരെ സാന്തരാക്കി. ഇതറിഞ്ഞപ്പോള്‍ എനിക്കും ഭയംതോന്നി. ന്ജൌം പുറപെടെണ്ട സമയം കഴിഞ്ഞിരിക്കുന്നു. അല്‍പ സമയത്തിനുള്ളില്‍ ആ അറിയിപ്പ് കിട്ടി, യാത്ര പുറപ്പെടാന്‍ സമയമായിരിക്കുന്നു ഒരു ജീവനക്കാരന്‍ ഞങ്ങളെ വിളിച്ചുകൊണ്ടുപോകുന്നു,മറ്റുള്ളവരുടെ കുടെ ഞാനും നടന്നു, കണ്ണെത്താ ദുരതെക്ക് ഞങ്ങളെയും കൊണ്ട് പറക്കാന്‍ തയ്യാറായിരിക്കുന്ന ആ യന്ത്ര പക്ഷിയുടെ അടുത്തെത്തി, മറ്റുള്ളവരോടൊപ്പം ഞാനും അതില്‍കയറി എന്‍റെ ഇരിപ്പിടത്തില്‍ ഇരിന്നു. വിമാനം നിമിഷങ്ങല്‍കകം പറന്നുയര്‍ന്നു, യാത്രക്കാര്‍ പകുതിയും ഉറക്കത്തിലേക്ക് പോയിരിക്കുന്നു. സ്മസാനബൂമിയില്‍ അകപെട്ട ആദ്മാവിനെ പോലെ ഞാന്‍ ഇരിന്നു. ഒരു വിസിറ്റ് വിസക്കാരന്റെ സോപ്നത്തിലെക് ഞാന്‍ കടന്നു, സമയം പോയതറിഞ്ഞില്ല, സോപ്നത്തില്‍ നെട്ടിയുനരുന്നത്പോലെ ഞാന്‍ ആ സബ്ദം കേട്ടു, ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിമിസങ്ങള്‍കകം വിമാനം ഇറങ്ങാന്‍ പോകുന്നു, എല്ലാവരും ഉറക്കത്തില്‍ നിന്നും മടങ്ങിവന്നിരിക്കുന്നു, അധികം താമസിയാതെ വിമാനം ലാന്‍ഡ് ചെയ്തു. പുറത്തിറങ്ങിയ ഞാന്‍ ആദ്യം ഒന്ന് അമ്പരന്നു, ഗള്‍ഫ് സോപ്നകളിലെ നിറപ്പകിട്ടാര്‍ന്ന കാഴ്യ്ച്ചകലോന്നും കാണുന്നില്ല, എങ്കിലും ഞാന്‍ സമാദാനിച്ചു ഇവിടെ വിമാനത്താവള പരിസരമയതിനാലവാം അമ്ബരച്ചുംബികളായ കെട്ടിടങ്ങള്‍ ഉണ്ടാവാത്തത് എന്ന്.
അങ്ങനെ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കാത്തുനില്‍കുകയാണ്, ലെകേജ് കിട്ടിയിട്ടില്ല. പുറത്ത് എന്നെയും കാത്ത് ഉപ്പാന്‍റെ ഒരു സുഹുര്‍ത്ത് നില്പുണ്ട്, ഞാന്‍ അതുവരെയും അദ്ധേഹത്തെ കണ്ടിട്ടില്ല. ലെകേജ് കിട്ടിയശേഷം എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയ ഞാന്‍ അദ്ധേഹത്തെ ഫോണ്‍ ചെയ്തു, താമസിയാതെ കണ്ടുമുട്ടുകയും ചെയ്തു. ലെകേജ് എല്ലാം എടുത്ത് ഞാന്‍ അദ്ധെഹതോടൊപ്പം കാറില്‍ കയറി. നിരത്തിലൂടെ കാര്‍ കുറെ ച്ചുറ്റികറങ്ങി ഞങ്ങള്‍ അദ്ധെഹത്തിന്‍റെ താവളത്തില്‍ (താമസിക്കുന്ന സ്ഥലം) എത്തി. എന്‍റെ പ്രതീക്ഷകള്‍ ഇവിടെയും അസ്ഥാനത്തായി. അപ്പോള്‍ സമയം രണ്ടുമണി കയിഞ്ഞിരിക്കുന്നു, റൂമില്‍ കയറിയപ്പോള്‍ മൂന്നുപേര്‍ സുഖ നിദ്രയിലാണ്. എനിക്ക് വേണ്ടി തയ്യാറാക്കിയ ബെഡ് കാണിച്ചു അദ്ദേഹം അവിടെ കിടക്കാന്‍ പറഞ്ഞു.നേരം പുലരാന്‍ അധികം ഷമയം വേണ്ട എന്നാല്‍ എയര്‍ കണ്ടിഷന്‍റെ തണുപ്പ് എന്നെ വല്ലതെ ആകര്ഷിച്ചത്കൊണ്ടാവം ഉറക്കംവന്നത് അറിഞ്ഞില്ല, ജിവിതത്തില്‍ ആത്യമാണല്ലോ എയര്‍ കണ്ടിഷന്‍ റൂമില്‍ ഉറങ്ങുന്നത്. പിന്നെ ഉണര്‍ന്നത് കാലത്ത് IO മണിക്കാണ്. അങ്ങനെ പ്രഭാത കര്‍മങ്ങള്‍കായി ബാത്‌റൂമില്‍ കയറി മുഖം കഴുകാന്‍ ടാപ്പ് തുറന്നു കൈ നീട്ടിയ ഞാന്‍ വീണ്ടും അറിഞ്ഞു മറ്റൊരു അനുഭവം. കൈ പൊള്ളാത്തത് എന്തോ ഭാഗ്യം കൊണ്ടാവാം, അത്രയ്ക്കും ചൂടുണ്ടായിരുന്നു വെള്ളത്തിന്. എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍കുകയായിരുന്ന ഞാന്‍ ആ വിളികേട്ടു " ഇതാ വെള്ളം, വാതില്‍ തുറക്കു ". വിളികേട്ടു ഡോര്‍ തുറന്ന ഞാന്‍ കണ്ടത് ഒരു ബക്കെറ്റ് വെള്ളവുമായി ഉപ്പാന്‍റെ സുഹുര്‍ത്ത് വാതില്‍ക്കല്‍ നില്കുന്നു, എന്‍റെ മുഖഭാവം കണ്ടിട്ടാവാം അദ്ദേഹം പറഞ്ഞു " സോറി, ഞാന്‍ പറയാന്‍ മറന്നതാ.. ഇപ്പോള്‍ പൈപ്പ് വെള്ളം ഉബയോഗിക്കാന്‍ പറ്റില്ല, ഇതുകൊണ്ട് കാര്യങ്ങള്‍ സാധിക്കു.. ".ഒന്നും സംബവികാതത് പോലെ ഞാന്‍ പറഞ്ഞു " നോ പ്രോബ്ലും".ഒരു ബക്കറ്റ് വെള്ളംകൊണ്ട് എന്തെല്ലാം ചെയ്യണം, കൂടുതല്‍ ചിന്തിച്ചില്ല, കാര്യങ്ങള്‍ അതിന്‍റെ ഭംഗിപോലെ നിര്‍വഹിച്ചു. ഇവിടെ നിന്നാണ് ഞാന്‍ മിതത്തോം പഠിക്കുന്നത്.ഇവിടാത്തോട് വിടപറഞ്ഞു എനിക്കുവേണ്ടി തയ്യാറാക്കിയ സ്ഥലത്തേക്ക് പുറപെട്ടു, ഇവിടെ നിന്നും ഇരുപത് കിലോമീറ്റെര്‍ ഉണ്ട് അവിടെയ്ക്ക്. എന്നാല്‍ പത്തു മിനുറ്റ് സമയം മതി അവിടെയ്ക്ക് എന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞാന്‍ എന്‍റെ നാട്ടിലെ യാത്ര ഒരു നിമിഷം ഓര്‍ത്തുപോയി, പറഞ്ഞപോലെതന്നെ കൃത്യസമയത്ത് അവിടെ എത്തി, ഞാന്‍ താമസിക്കാന്‍ പോകുന്നത് എന്‍റെ ഉമ്മയുടെ സഹോദരിയുടെ മക്കളുടെ അടുത്താണ്, ആയതുകൊണ്ടുതന്നെ എന്നെയും കാത്ത് അവര്‍ അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ കുറെകാലത്തിനു ശേഷമാണു കാണുന്നത്, എങ്കിലും പരസ്പരം കണ്ട ഞങ്ങള്‍ പരസ്പരം സലാം പറഞ്ഞു, ഒന്നുരണ്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു അവര്‍ അവരുടെ ജോലിയില്‍ ശ്രദ്ധ കേത്രീകരിച്ചു, ജോലിത്തിരക്ക് അത്രയ്ക്കും ഉണ്ടായിരുന്നു അവര്‍ക്ക്. ജോലിതിരക്കില്‍ കിട്ടിയ ഒരു ഇടവേളയില്‍ എന്നെ റൂമില്‍ കൊണ്ടാക്കി അവര്‍ വീണ്ടും ജോലിസ്തലതെക്ക് പോയി. ഒരു പഴയ അറബി വീടായിരുന്നു അത്, അവിടെ ഒരുപാട് പേരുണ്ട് താമസക്കാര്‍, എല്ലാവരും മലയാളികള്‍ തന്നെയാണ്. അവരില്‍ ഞാനും ഒരങ്ങമായി, അവിടെ നിന്നും തുടങ്ങിയതാണ് എന്റെ പ്രവാസ ജീവിതം. ഞാന്‍ ഉണരുന്നതിനു മുന്പ് തന്നെ എല്ലാവരും അവരവരുടെ ജോലിക്ക് പോയിട്ടുണ്ടാവും. ഏകാന്തതയുടെ ദിനങ്ങള്‍, ഭാഗ്യമെന്നു പറയട്ടെ കൂട്ടിനു ഒരാളെ കിട്ടി, ഒരാള്‍ എന്നു പറഞ്ഞു അവസാനിപ്പിക്കാന്‍ എനിക്കാവില്ല, എന്‍റെ എല്ലാമെല്ലാം ആയിരുന്നു, ആരാനെന്നല്ലേ.. മറ്റാരുമല്ല "കമ്പ്യൂട്ടര്‍" കുടെ നെറ്റ് കനെക്ഷനും ഉണ്ടായിരുന്നു. സഹപാടി മാത്രമല്ല, തൊഴില്‍ അന്നെക്ഷിക്കുന്നതില്‍ ഒരു വഴികാട്ടിയും ആഴിരുന്നു. എന്നാല്‍ ആ കമ്പ്യൂട്ടര്‍ എനിക്ക് കാണിച്ച വഴികളില്‍ എന്നെ സീകരിക്കാന്‍ ആരും തയ്യാറായില്ല, എന്നാല്‍ ചില വഴികളില്‍ എന്നെ വിളിച്ചു സീകരിക്കുകയും ആ സീകരണം സീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഒരു അതിഥി സല്‍ക്കാരം മാത്രമായിരുന്നു. ഒടുവില്‍ എന്‍റെ അതിഥി വിസ (വിസിറ്റിംഗ് വിസ) കാലാവതി തീരാന്‍ സമയമായപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു, ഇനി അതിഥിയായി നില്കുന്നതിലും നല്ലത് ഒരു താമസക്കാരനായി വരുന്നതാവും നല്ലത് എന്ന്. അതാണ് എനിക്ക് കിട്ടിയ മറ്റൊരു പാഠം. അങ്ങനെ ഞാന്‍ നാട്ടിലേക് ടിക്കറ്റ് എടുക്കുകയും ഗള്‍ഫ് കാരനായി വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.നാട്ടില്‍ എത്തിയ എന്നെ ഒരു ഗുള്‍ഫ്കരനായിതന്നെയാണ് എല്ലാവരും കാണുന്നത്, സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്നത് ഞാന്‍ ആരോടുംതന്നെ പറഞ്ഞില്ല, കൂടെ ഒന്ന് തട്ടിവിട്ടു "രണ്ടുമാസ ലീവിന് വന്നതാണെന്നും, വിസ മറ്റെണ്ടാതുന്ടെന്നും". അത് എല്ലാവരും വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ എന്നെ വിട്ടില്ല, കാണുമ്പോള്‍ എല്ലാം ആ ചോദ്യം ചോദിക്കും "ലീവ് കഴിയാറയില്ലേ, എന്നാ തിരിച്ചു പോകുന്നത്". എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു ചോദ്യമാണ്. ഒരു പ്രവാസിയോട് (എന്നോടല്ല) ഒരിക്കലും ഇങ്ങനെ ചോദിക്കാന്‍ പാടില്ല, കാരണം എന്തെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ..?!എന്‍റെ ഫ്രീ വിസ മോഹം അങ്ങനെ നീണ്ടു പോകുന്നു, കിട്ടും എന്ന് തരുന്നയാല്‍ പറയുന്നുടെങ്ങിലും എന്ന് കിട്ടും എന്നുപറയുന്നില്ല. അങ്ങനെയിരിക്കുംബ്ബോള്‍ ഞാന്‍ എന്‍റെ സുഹുര്ത്തിനെ സഹായിക്കാനായി പോയി. എന്‍റെ കുടുംബത്തില്‍ ആരും ചെയ്യാത്ത (ചെയ്യാന്‍ മടിക്കുന്നത് എന്നതാവും ഉചിതം) ഒരു ജോലിയായിരുന്നു അത്. വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലെങ്ങിലും കുടുംബക്കാര്‍ക്ക് അത് അത്ര ഇഷ്ടമില്ലായിരുന്നു, കാരണം മറ്റൊന്നുമല്ല.. എന്‍റെ കുടുംബത്തില്‍ അത്ര വിദ്യാഭ്യാസമുല്ല ഒരു കുട്ടി വേറെയില്ല എന്നതുകൊണ്ടാവാം അവര്‍ക്ക് അതിനോട് പൊരുത്തപെടാന്‍ കഴിയാന്ജ്ജത്. ഞാന്‍ ആ ജോലിക്ക് പോകുന്നത് അറിഞ്ഞ എന്‍റെ അമ്മായിക്ക (ഉപ്പാന്‍റെ സഹോദരിയുടെ ഭര്‍ത്താവ്) എനിക്ക് വേണ്ടി ഒരു ഫ്രീ വിസ സങ്കെടിപ്പിക്കുകയും അത് എന്നെ വിളിച്ചു പറയുകയും ചെയ്തു. വര്‍ത്തമാന ചരിത്രത്തില്‍ ഏറെ ഇടം പിടിച്ച കുവൈത്തില്‍ ആയിരുന്നു അമ്മായിക്ക, എന്നാല്‍ എന്‍റെ ഗള്‍ഫ് യാത്രകളില്‍ ഒരിക്കലും ചിന്തിക്കാത്ത ഒരിടം ആയിരുന്നു കുവൈത്ത്. നിയോഗം എന്നുപറയാം അങ്ങനെ ഞാന്‍ ആ ക്ഷണം സ്വീകരിക്കുകയും ഇപ്പോള്‍ ഇതാ കുവൈറ്റില്‍ പ്രവാസം തുടരുന്നു..എന്നാല്‍ ഇവിടെ എത്തിയ നാള്‍മുതല്‍ തുടങ്ങിയതാണ്, ഇന്ന് ഈ നിമിഷം വരെ അത് തീര്‍ന്നിട്ടില്ല. ഇനി എന്നുതീരും എന്ന് ഒരു നിശ്ചയവുമില്ല, എന്നാല്‍ ആകെയുള്ള ഒരുസമാധനം ഒരുപാട് പുതിയ സുഹുര്തുക്കള്‍ കിട്ടി, അതാണ് പ്രവാസ ജീവിതത്തില്‍ എനിക്ക് കിട്ടിയ സംബാദ്യം.
ഇവിടെ അവസാനിക്കുന്നില്ല എന്‍റെ പ്രവാസ ജീവിതം, തുടങ്ങിയതെയുള്ളൂ .....
No comments:
Post a Comment